ഫയർഫോക്സ് മൊബൈൽ ആപ്പിൽ ടാബുകൾ ഗ്രൂപ്പ് ചെയ്യാം

എന്തുകൊണ്ട് ടാബ് ഗ്രൂപ്പുകൾ?
ടാബുകൾ ഗ്രൂപ്പുചെയ്യുന്നത്, വെബ്‌സൈറ്റ് ലിങ്കുകൾക്കായി ഫോൾഡറുകൾ ക്രിയേറ്റ് ചെയ്യുന്നതുപോലെയാണ്. ബ്രൗസിംഗ് കാര്യങ്ങൾ തരംതിരിക്കാൻ ഇത് സഹായിക്കുന്നു. ജോലി ചെയ്യുകയോ, ഷോപ്പിംഗ് നടത്തുകയോ, റിസർച്ച് നടത്തുകയോ, വിനോദം തേടുകയോ എന്തുമായിക്കോട്ടേ. ടാബുകൾ പരത്തിയിടാതെ ഗ്രൂപ്പ് ചെയ്ത് ജോലി ഈസിയാക്കാം. ഇത് ബ്രൗസറിനെ നീറ്റായി സൂക്ഷിക്കുകയും ചെയ്യും.
ഫയർഫോക്സ് മൊബൈൽ ആപ്പിൽ ടാബുകൾ ഗ്രൂപ്പ് ചെയ്യുന്നത് എങ്ങനെ?
ഫോണിൽ ഫയർഫോക്സ് മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ, ഐഒഎസിനുള്ള ആപ്സ്റ്റോറിൽ നിന്നോ ആൻഡ്രോയിഡിനുള്ള പ്ലേസ്റ്റോറിൽ നിന്നോ ഫയർഫോക്സ് മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യുക. ആപ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ അത് ഓപ്പൺ ചെയ്യുക.
താഴെപ്പറയുന്ന സ്റ്റെപ്പുകൾ ചെയ്യുന്നതിന് മുൻപ് ഒന്നോ അതിലധികമോ ടാബുകൾ ആദ്യം ക്രിയേറ്റ് ചെയ്യാം.
ഓപ്പൺ ടാബുകൾ കാണുന്നതിന് അഡ്രസ്ബാറിനടുത്തുള്ള നമ്പറിൽ ടാപ്പ് ചെയ്യുക
ടാബ്സ് ട്രേയിലെ ത്രീ-ഡോട്ട് മെനു ബട്ടണിൽ ടാപ്പ് ചെയ്യുക
ഗ്രൂപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന ടാബുകൾ ലോങ്ങ്‌പ്രെസ്സ്ചെയ്ത് സെലക്ട് ചെയ്യുക
മുകളിൽ ഒരു ബുക്ക് പോലെയുള്ള ഐക്കൺ കാണുന്നുണ്ടോ? അത് ടാപ്പ് ചെയ്യുക
“ആഡ് ന്യൂ കളക്ഷൻ” എന്നൊരു പോപ്അപ് കാണുന്നില്ലേ? അതിൽ ഇഷ്ടമുള്ള ഒരു ഗ്രൂപ്പ് നെയിം കൊടുത്ത് സേവ് ചെയ്യാം
ഒരുപക്ഷേ മുൻപ് ക്രിയേറ്റ് ചെയ്ത ഒരു കളക്ഷൻ ഉണ്ടെങ്കിൽ അത് സെലക്ട് ചെയ്യാനും ഓപ്ഷൻ ഉണ്ട്
ക്രിയേറ്റ് ചെയ്ത ടാബ്ഗ്രൂപ്പ് കാണാൻ എന്തു ചെയ്യണം?
അഡ്രസ്ബാറിനടുത്തുള്ള നമ്പറിൽ ടാപ്പ് ചെയ്യുക. ക്ലോസ് ഐക്കൺ ഉപയോഗിച്ച് എല്ലാ ടാബുകളും ക്ലോസ് ചെയ്യുക
പേജ് താഴോട്ട് സ്ക്രോൾ ചെയ്യാം
”കളക്ഷൻസ്” കാണാൻ കഴിയുന്നുണ്ടോ?
അതിൽ നിന്നും ആവശ്യമായ ടാബ്ഗ്രൂപ്പ് സെലക്ട് ചെയ്യാം
കളക്ഷൻസ് എങ്ങനെ ഓപ്പൺ ചെയ്യാം, റീനെയിം ചെയ്യാം, ഡിലീറ്റ് ചെയ്യാം, ക്ലോസ് ചെയ്യാം, പുതിയ ടാബ് ആഡ് ചെയ്യാം?
കളക്ഷൻസിന്റെ റൈറ്റ് സൈഡിൽ ഉള്ള ഡൗൺആരോ ടാപ് ചെയ്ത് കളക്ഷൻസ് ഓപ്പൺ ചെയ്യാം
ത്രീ ഡോട്സ് കാണുന്നില്ലേ. അത് ടാപ് ചെയ്യുക. ടാബ് ഓപ്പൺ ചെയ്യാനും പേര് മാറ്റാനും ഡിലീറ്റ് ചെയ്യാനും പുതിയ ടാബ് ഓപ്പൺ ചെയ്യാനും ഓപ്ഷൻസ് കാണാം
ആവശ്യമുള്ള ഓപ്ഷൻ സെലക്ട് ചെയ്യാം
ടാബ്ഗ്രൂപ്പിലുള്ള ടാബുകൾ ക്ലോസ്ചെയ്യാൻ ക്ലോസ് ഐക്കൺ ഉപയോഗിക്കാം
ടാബ് ഗ്രൂപ്പ് ചെയ്യാൻ മറ്റൊരു വഴി
ആവശ്യം ഉള്ള ടാബുകൾ ക്രിയേറ്റ് ചെയ്യുക
ത്രീ ഡോട്സ് ടാപ് ചെയ്യുക
താഴേക്ക് സ്ക്രോൾ ചെയ്യുക
“സേവ് ടു കളക്ഷൻസ്” എന്ന ഒരു ഓപ്ഷൻ കാണാം
ഈ ഓപ്ഷൻ ടാപ് ചെയ്ത് ഇഷ്ടമുള്ള പേര് നൽകാം
മുൻപ് ക്രിയേറ്റ് ചെയ്ത കളക്ഷൻ സെലക്ട് ചെയ്യാനും ഓപ്ഷനുണ്ട്
ടാബ് ഗ്രൂപ്പ് കാണാൻ മറ്റൊരു വഴി
ഫയർഫോക്സ് മൊബൈൽ ആപ് ബ്രൗസറിലെ ഹോം ഐക്കൺ ടാപ് ചെയ്യുക
പേജിന്റെ താഴെ കളക്ഷൻസ് കാണാം
ബ്രൗസിംഗ് എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ലളിതമായ മാർഗമാണ് ഫയർഫോക്സ് മൊബൈൽ ആപ്പിലെ ടാബുകൾ ഗ്രൂപ്പുചെയ്യുന്നത്. ഇങ്ങനെ, സമയം ലാഭിക്കാനും ടാബുകൾ മികച്ച രീതിയിൽ നാവിഗേറ്റ് ചെയ്യ്യാനും കഴിയും. അടുത്ത തവണ, നിരവധി ഓപ്പൺ ടാബുകൾ ഉണ്ടെങ്കിൽ, ഒരു ചെറിയ ഓർഗനൈസേഷന് വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് ഓർക്കുക. ഹാപ്പി ബ്രൗസിംഗ്…