റിമോട്ട് വർക്ക് വേണ്ട എന്നത് ജോലിക്കാരെ പറഞ്ഞുവിടാനുള്ളൊരു തന്ത്രമോ?

ഈയിടെ വാഷിംഗ്ടണിൽ പ്രസിദ്ധമായ ഒരു ശബ്‍ദസന്ദേശത്തിൽ റിമോട്ട് വർക്കിനെപ്പറ്റിയൊരു ചർച്ച നടക്കുകയുണ്ടായി. കമ്പനികൾ റിമോട്ട് വർക്ക് വേണ്ടെന്നു തീരുമാനിക്കുന്നതാണ് വിഷയം. ഓഫീസിൽ എല്ലാ ജോലിക്കാരും ഒന്നിച്ചുണ്ടാവുന്നതാണ് നല്ലതെന്നാണ് കമ്പനികളുടെ തീരുമാനമത്രെ.
എന്നാൽ ഈ വിഷയത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങളാണുള്ളത്. കോർപ്പറേറ്റ് കമ്പനികൾ ഏതുവിധേനയും ചിലവുകുരാക്കാനുള്ള പദ്ധതിയിലാണ്. ജോലിക്കാരെ പറഞ്ഞുവിടുന്നത് അതിന്റെ പ്രധാന ചവിട്ടുപാടിയായി മാറിക്കഴിഞ്ഞു.
2020 ൽ കോവിഡ് വന്നത്തോടെയാണ് റിമോട്ട് വർക്ക് സർവസാധാരണമായത്. 2025 ൽ കമ്പനികൾ ജോലിക്കാരെ തിരികെ വിളിക്കുമ്പോൾ ചില പൊരുത്തക്കേടുകളുണ്ടായിവരുന്നു. ഏറെക്കാലമായി റിമോട്ട് വർക്ക് ചെയ്തുവരുന്ന ജോലിക്കാരെ കമ്പനിയിൽ വരാനാവശ്യപ്പെടുമ്പോൾ അവർ സ്വയം ജോലി വിടുന്നതായി കണ്ടുവരുന്നു. അങ്ങനെയാവുമ്പോൾ കമ്പനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യേണ്ടി വരുന്നില്ലായെന്നതാണ് തന്ത്രം.
പുതിയ തീരുമാനം ബാധിക്കുന്നത് കമ്പനിയിൽ തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങളെയാണെന്നതാണ് മറ്റൊരു തമാശ. ഇവർ കമ്പനിക്കൊരു മുതൽക്കൂട്ടാണെങ്കിലും ഓഫീസിൽ തിരികെ പോകുന്നതിനോട് യോജിപ്പില്ലെങ്കിൽ അവർ വിട്ടു പോകാനുള്ള സാധ്യതയാണുള്ളത്. നക്ഷത്രങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കാൻ പ്രയാസമുണ്ടാവില്ല.
കമ്പനികളിൽ പുതിയ ജോലിക്കാരുടെ നിയമനം ഈയിടെ വളരെ കുറവാണ്. നിലവിലുള്ള ജോലിക്കാർ കമ്പനിയിലുണ്ടായാൽ സമയം നന്നായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന ചിന്ത കമ്പനികൾക്കുമുണ്ട്.
ജോലി എവിടെയിരുന്നു ചെയ്താലും ശരിയായ രീതിയിൽ വേണ്ട സമയത്ത് കൊടുക്കുന്നതാണ് പ്രധാനം. അല്ലാതെ ജോലി സ്ഥലം അത്ര വലിയ കാര്യമൊന്നുമല്ല. കമ്പനിയിൽ ജോലി ചെയ്യുമ്പോൾ അനവധി തടസങ്ങൾ വന്നേക്കാം. ജോലി ചെയ്യുന്ന സമയം കുറവായിരിക്കും. റിമോട്ട് വർക്കാവുമ്പോൾ അധികം തടസങ്ങളൊന്നും വരാനുള്ള സാധ്യതയില്ല. അഥവാ വന്നാൽ തന്നെ സ്വയം പരിഹരിക്കാൻ എളുപ്പമായിരിക്കും. ജോലിയെ ബാധിക്കുകയുമില്ല.