ലോ-കോഡ്, നോ-കോഡ് ഡവലപ്‌മെന്റ്: ഡവലപ്പർമാരുടെ ഭാവി?!

Thumbnail

സോഫ്റ്റ്‌വെയർ ഡവലപ്മെന്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിക്കുന്ന പുതിയ പ്രവണതകളാണ് Low-Code (ലോ-കോഡ്) ഉം No-Code (നോ-കോഡ്) ഉം ഉള്ള പ്ലാറ്റ്ഫോമുകൾ.

“എനിക്ക് കോഡിങ് അറിയില്ല. എന്നാൽ ഐടി ജോലി വേണം”, “പ്രോംപ്റ്റ് ചെയ്യാൻ അറിയാമോ” തുടങ്ങിയ നിരവധി പരസ്യങ്ങൾ വന്നു കഴിഞ്ഞു.

കോഡിങ് അറിയില്ലെങ്കിൽപ്പോലും പ്രോഗ്രാമുകൾ ചെയ്യാൻ കഴിയുന്ന കാലം. 

ലോ-കോഡ് പ്ലാറ്റ്ഫോമുകൾ കോഡ് കുറച്ച് നിർമിച്ച ഇന്റർഫേസുകൾ, ഡ്രാഗ്-ആൻഡ്-ഡ്രോപ്പ് ഓപ്ഷനുകൾ എന്നിവ ഉപയോഗിച്ച് ഡവലപ്പർമാരുടെ ജോലി അനായാസമാക്കുന്നു.

എന്നാല്‍, നോ-കോഡ് പ്ലാറ്റ്ഫോമുകൾ ഒരുപടി മുന്നോട്ടാണ്. കോഡിങ് ഒന്നും ആവശ്യമില്ലാതെ ആപ്ലിക്കേഷനുകൾ നിർമ്മിക്കാനുള്ള ഇന്റർഫേസുകൾ നൽകുന്നു. ഇത് സാധാരണ ഉപയോക്താക്കൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നു.

കോപ്പിറൈറ് ലംഘനം, കഥ അറിയാതെ കഥകളി കാണുന്ന പോലെ കോഡ് എന്താണെന്ന് മനസിലാക്കാതെ ഉപയോഗിക്കുന്നത് എന്നിവയെല്ലാം മറ്റൊരു മുഖം. കോപ്പി ചെയ്ത കോഡിൽ ഒരു പ്രശ്നം വന്നാൽ എങ്ങനെ പരിഹരിക്കണം എന്ന അറിവ് സാധാരണ ഉപയോക്താവിനുണ്ടാവണമെന്നില്ല.

സോഷ്യൽ മീഡിയയിൽ വരുന്ന വാഗ്ദാനങ്ങളും ഒപ്പമുണ്ട്. ആവശ്യമായ യോഗ്യത ഇല്ലെങ്കിൽപ്പോലും പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കാം എന്ന സോഷ്യൽ മീഡിയ വിളംബരം സമൂഹത്തെ ഒരു മായാലോകത്ത് എത്തിക്കുന്നു എന്ന് പറയാതെ വയ്യ. വിദ്യാർത്ഥികളും ബിസിനസ്സ് മുതലാളിമാരും എന്ന് വേണ്ട, സാധാരണക്കാർ പോലും ഇത് വിശ്വസിക്കുന്നു. കോപ്പിറൈറ് ഉള്ള കോഡുകൾ ഉപയോഗിക്കുന്നത് നിയമ കുരുക്കുകളിൽ കൊണ്ടു ചെന്നെത്തിക്കുമെന്നോർക്കേണ്ടതുണ്ട്.

സൂക്ഷ്മമായി നോക്കുമ്പോൾ, എളുപ്പത്തിൽ പ്രൊട്ടോട്ടൈപ്പ് നിർമ്മാണം, കസ്റ്റമർ കെയർ, പരിമിതമായ ടൂളുകൾ തുടങ്ങി അനവധി ആവശ്യങ്ങൾക്ക് ഇത് വളരെ പ്രയോജനപ്രദമാണ്. എന്നാൽ, സങ്കീർണമായ സോഫ്റ്റ്‌വെയർ, സിസ്റ്റം ഇന്റഗ്രേഷൻസ്, സ്പെഷ്യൽ ആപ്ലിക്കേഷനുകൾ, ലേഖനങ്ങൾ, ദീർഘകാല പ്രോജക്റ്റുകൾ തുടങ്ങിയവക്ക് ഇവ ഉപയോഗിക്കാൻ കഴിയില്ല. അങ്ങനെ വരുമ്പോൾ ഡവലപ്പർമാരുടെ പ്രാവീണ്യവും അറിവും ആവശ്യമാണ്. ചുരുക്കത്തിൽ പ്രൊഫഷണൽ ഡവലപ്പർമാരുടെ ഭാവി എങ്ങനെയായിരിക്കും എന്ന ആശങ്ക ഒരു വാസ്തവമായി മാറുന്നില്ല.


Popular posts from this blog

How To Create A Responsive Website With HTML & CSS

Responsive Website Examples

On Campus Placement Experience