സ്മാർട്ട്‌ഫോൺ ഉപേക്ഷിക്കുന്നത്കൊണ്ടുള്ള പ്രയോജനങ്ങൾ

1.മാനസികാരോഗ്യം
ഫോൺ എപ്പോഴും ഉപയോഗിക്കുന്നത് മെന്റൽ ഹെൽത്തിനെ ബാധിച്ചേക്കാം. സോഷ്യൽമീഡിയ മറ്റൊരു വിപത്താണ്. ഫോണിന്റെ ഉപയോഗം കുറക്കുന്നത് സന്തോഷവും ആരോഗ്യവും നിലനിർത്തും.
2.ഉറക്കം
ഉറക്കമില്ല എന്ന് ചിലർ പറയാറില്ലേ? ഫോണിന്റെ അമിതമായ ഉപയോഗം കുറച്ചാൽ നന്നായി ഉറങ്ങുവാൻ കഴിയും.
3.ഫോക്കസ്
ഓർമ വർധിപ്പിക്കുവാനും, ചെയ്യുന്ന കാര്യങ്ങളിൽ 100% ശ്രദ്ധിക്കാനും, സമയത്തിനൊത്ത് ജോലി ചെയ്യുവാനും ഫോൺ തടസമാവാറുണ്ട്.
4.കാഴ്ച്ച
ഇടവിടാതെ ഫോണിൽ നോക്കിയിരിക്കുന്നത് കാഴ്ച്ചയെ ബാധിക്കും.
5.ക്രീയേറ്റിവിറ്റി
ഫോണിൽ തന്നെ ഫോക്കസ് ചെയ്യുമ്പോൾ ഇന്നോവേറ്റിവ് ആശയങ്ങൾ കിട്ടാതെ വരും.
6.റേഡിയോ ഫ്രീക്വൻസി
ആരോഗ്യത്തെ ഇല്ലാതാകുന്ന റേഡിയേഷൻസ് മറ്റൊരുവിപത്താണ്.
7.കഴുത്തും തോളും
ഇന്നല്ലെങ്കിൽ നാളെ, കഴുത്തിലും തോളിലും പ്രശ്നങ്ങൾ വന്നേക്കാം. കാരണം ഫോൺ അഡിക്ഷൻ.
ഫോൺ കഴിവതും സിംപിളാക്കാൻ ശ്രമിക്കണം. സോഷ്യൽ മീഡിയ ഇനി ഫോണിൽ വേണ്ട. പിസി മതിയാവും. ഉപയോഗിക്കാത്ത ആപ്പുകൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാം. ഫോണിന്റെ കളർ തീം മാറ്റുന്നത് നന്നായിരിക്കും.