ആൻഡ്രോയ്ഡ് ഫോൺ ഉപേക്ഷിക്കാൻ പ്ലാനുണ്ടോ?

അനുദിനം മാറിക്കൊണ്ടിരിക്കുന്ന സ്മാർട്ട്ഫോണുകൾ… ഇവിടെ നമ്മെ അലട്ടുന്ന ഒരു ചോദ്യമാണ്, കയ്യിലിരിക്കുന്ന ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ കളഞ്ഞാലോ എന്നത്. ആൻഡ്രോയ്ഡ് ഫോൺ മാറ്റുന്നതെന്തിന്? പ്രൈവസി, സെക്യൂരിറ്റി, അരോചകമായ നോട്ടിഫിക്കേഷനുകൾ തുടങ്ങി നിരവധി കാരണങ്ങൾ ഇതിനുപിറകിലുണ്ട്. ഇതൊക്കെക്കൊണ്ടുതന്നെ ഒരു ആൻഡ്രോയ്ഡ് യൂസറിന് മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് മാറിയാലോ എന്ന ചിന്ത വന്നേക്കാം.
ആൻഡ്രോയ്ഡ് ഫോൺ കളയുന്നതെന്തിന്? പൊതുവായ കാരണങ്ങൾ എന്തെല്ലാം?
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഫോണുകളുടെ കാര്യത്തിലും ശ്രദ്ധേയമായ മാറ്റമുണ്ട്. ഒരു വിഭാഗം ആൻഡ്രോയ്ഡ് ഫോൺ മോഡൽ അപ്ഡേറ്റ് ചെയ്യുന്നു. മറ്റുചിലർ ആൻഡ്രോയ്ഡ് തന്നെ വേണോ എന്ന് ചിന്തിക്കുന്നു. ഉപയോക്താക്കൾ ആൻഡ്രോയ്ഡ് ഫോൺ മാറ്റാനുള്ള കാരണങ്ങളെന്താണ്? വിൽപ്പനക്കാരും ഇതറിഞ്ഞിരിക്കണം.
1. പഴയ ടെക്നോളജി
കടന്നുവരുന്ന വൈവിദ്യമുള്ള ടെക്നോളജിയാണ് പഴയ ടെക്നോളജിയായ ആൻഡ്രോയ്ഡ് വേണ്ടെന്നുവെക്കാൻ ഉപയോക്താക്കളെ സ്വാധീനിക്കുന്നത്. പുതിയ ഫീച്ചേഴ്‌സ്, ഫാസ്റ്റ് പ്രോസസേഴ്സ്, മികച്ച സോഫ്റ്റ്‌വെയർ എന്നിവ അടിക്കടി റിലീസാവുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഉപയോക്താവിന്റെ മനസ്സിൽ ആൻഡ്രോയിഡിനുള്ള സ്ഥാനം ഇല്ലാതാവുന്നതിൽ തർക്കമൊന്നുമില്ല. ഉയർന്ന ക്യാമറ റെസല്യൂഷൻ, നൂതന എഐ, നീണ്ടുനിൽക്കുന്ന ബാറ്ററി എന്നിവയും ഉപയോക്താവിനെ സ്വാധീനിക്കുന്നു.
2. പെർഫോമൻസ് കുറയുന്നത്
ഒരുചില ആൻഡ്രോയ്ഡ് ഫോണുകൾ ക്ഷീണം തോന്നുമ്പോൾ വിശ്രമിക്കുന്നതായി കാണാറുണ്ട്. തന്റെ യജമാനനോട് പറയാതെ തന്നെ സ്ലീപ്‌മോഡിൽ പോവുന്നത് നല്ലതല്ല. ഇത് ആൻഡ്രോയ്ഡിന്റെ കാര്യക്ഷമതയെ ചോദ്യംചെയ്യുകതന്നെചെയ്യും.
സ്ലോആവൽ, ആപ്പ് ലോഡ് ആവാൻ വൈകുന്നത്, അധികനേരം ഉപയോഗിക്കുമ്പോൾ ബാറ്ററി ലൈഫ് കുറയുന്നത്, പഴയ ഹാർഡ്‌വെയറുമായി യോജിച്ചു പോകാത്ത പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ എന്നിവ ആൻഡ്രോയ്ഡ് നേരിടുന്ന വെല്ലുവിളികളാണ്.
3. ഫോൺ ഡാമേജ്
താഴെ വീഴുന്നതോ വെള്ളത്തിൽ വീഴുന്നതോ കാരണം ആൻഡ്രോയ്ഡ് ഫോൺ തന്നെ ഇല്ലാതാവുന്നു. റിപ്പയർ ചെയ്യാൻ അധികമാരും താല്പര്യപ്പെടാറില്ല. ഫോണിന്റെ വിലയെക്കാൾ വലിയ വില നൽകാൻ ആർക്കും താല്പര്യമില്ല എന്ന് ചുരുക്കം. ഓരോരുത്തരുടെയും തീരുമാനം വ്യത്യസ്ഥമാവാം. ഒരു ഫോൺ ഇനി മുൻപോട്ടു കൊണ്ടു പോകുന്നത് നല്ലതല്ല എന്ന് തോന്നുമ്പോൾ കളയുന്നതാണുചിതം.
4. സോഫ്റ്റ്‌വെയർ പരിമിതികൾ
പഴയ ആൻഡ്രോയ്ഡ് ഫോണുകളിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ് വരാറില്ല. ഇത് സെക്യൂരിറ്റി പ്രശ്നം ഉണ്ടാക്കും. അതു പോലെ തന്നെ പുതിയ അപ്ലിക്കേഷനുകൾ ആക്സസ്സ് ചെയ്യാനും കഴിയില്ല. തങ്ങളുടെ ഡാറ്റാ സേഫ് അല്ലായെന്നുതോന്നുമ്പോൾ ഏതൊരുപയോക്താവിനും നീരസമുണ്ടാവുക സ്വാഭാവികം. ഫോൺ ഹാക്കായാൽപിന്നെ കളയാതെ വേറൊരു മാർഗമില്ല.
5. മൊബൈൽ സിം സർവീസ്
പുതിയ സിം ടെക്നോളജി വരുമ്പോൾ പഴയ ആൻഡ്രോയ്ഡ് ടെക്നോളജി മാറ്റാൻ പലരും നിർബന്ധിതരാവാറുണ്ട്. മൊബൈൽ ക്യാരിയേഴ്സ് പഴയ ഫോണുകളെ പൊതുവെ പ്രമോട്ട് ചെയ്യാറില്ല. അങ്ങനെ കസ്റ്റമേഴ്സ് ആൻഡ്രോയ്ഡ് ഫോണുകളെ ഒരു ഇവേസ്റ്റ് ആയി കണക്കാക്കുന്നു.
ആൻഡ്രോയ്ഡ് ഫോൺ കളയുന്നതിനു മുൻപ് പരിഗണിക്കേണ്ട കാര്യങ്ങൾ
1. റിപ്പയർ ചെയ്യാൻ കഴിയുമോ
കുറഞ്ഞ ചിലവിൽ റിപ്പയർ ചെയ്യാൻ കഴിഞ്ഞാൽ നല്ലതാണ്. ഐഫോൺ വാങ്ങാനുള്ള സാഹചര്യമില്ലെങ്കിൽ ആൻഡ്രോയ്ഡ് ഫോൺ റിപ്പയർ ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കാം.
2. റീസെയിൽ വില
പഴയ ആൻഡ്രോയ്ഡ് ഫോൺ കളയുന്നതിനുപകരം വിൽക്കാൻ നോക്കാം. വെറുതെ കളയാതെ മറ്റൊരാൾക്ക് ആവശ്യമെങ്കിൽ നൽകാം.
3.റീസൈക്കിൾ ചെയ്യാം
കമ്പനി ഓഫർ ചെയ്യുന്ന റീസൈക്കിൾഓപ്ഷനുകൾ നോക്കാം. ഇവേസ്റ്റ് ഒഴിവാക്കി പരിസ്ഥിതി സംരക്ഷിക്കാൻ ഇത് സഹായിക്കും.
4.ഡാറ്റാ ബാക്കപ്പ്
പേർസണൽ ഡാറ്റാ ബാക്കപ്പ് ചെയ്യാൻ മറക്കരുത്. കമ്പ്യൂട്ടറിലോട്ടോ ഹാർഡ് ഡിസ്കിലോട്ടോ മറ്റോ മാറ്റാം. ഓൺലൈൻ ഡ്രൈവും ഉപയോഗിക്കാം. ഫോൺ കളയുന്നതിനു മുൻപ് ഫോർമാറ്റ് ചെയ്യാൻ മറക്കരുത്. ഫാക്ടറി റീസെറ്റ് ചെയ്ത് പ്രൈവസി ഉറപ്പു വരുത്തുക.
ഐഫോണിലേക്കോ മറ്റൊരു ആൻഡ്രോയ്ഡ് ഫോണിലേക്കോ മാറുന്നതിനു മുൻപ് എന്തെല്ലാം ശ്രദ്ധിക്കണം?
1. യൂസർ എക്സ്പീരിയൻസ് & ഇന്റർഫേസ്
മറ്റൊരാൻഡ്രോയ്ഡ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം നോക്കേണ്ടത് പുതിയതായി ഇറങ്ങുന്ന ആൻഡ്രോയ്ഡ് ഫോണിന്റെ യൂസർഇന്റർഫേസാണ്. നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകൾ ആൻഡ്രോയ്ഡ്ഫോൺ ഇപ്പോൾ തരുന്നുണ്ട്. അതുപയോഗിച്ച് ഒരു യൂസറിന് ഇഷ്ടമുള്ളപോലെ ഫോൺ സെറ്റ് ചെയ്യാൻ കഴിയും. എന്നിരുന്നാലും, ഇത് പുതിയ യൂസേഴ്സിന് മനസിലാക്കിയെടുക്കാൻ പ്രയാസമായിരിക്കും.
ഇവിടെയാണ് ഐഒഎസിനെപ്പറ്റി ചിന്തിക്കേണ്ടത്. കാരണം, എളുപ്പത്തിൽ വേണ്ട പോലെ ഫോൺ സെറ്റ് ചെയ്യാൻ ഐഫോൺ സഹായിക്കും. ആദ്യമൊക്കെ അല്പം അനിഷ്ട്ടം തോന്നിയാലും, പോകെപ്പോകെ ഐഫോൺ ബെസ്റ്റ് ഓപ്ഷനാണെന്ന് മനസിലാവും.
2. ആപ്പ് അവൈലബിലിറ്റി & കമ്പാടിബിലിറ്റി
ഇപ്പോഴുള്ള ആൻഡ്രോയ്ഡ് ഫോൺ കളയുന്നതിന് മുൻപ് നിലവിൽ ഇൻസ്റ്റോൾ ചെയ്തിരിക്കുന്ന ആപ്പ്സിനെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. മിക്ക ആപ്പുകളും രണ്ട് പ്ലാറ്റ്ഫോമിലും ഉണ്ട്. എന്നാൽ ചില ആപ്പുകൾ ഐഫോണിൽ കാണാറില്ല. അതിനാൽ ആൻഡ്രോയ്ഡ് ഫോൺ കളയുന്നതിന് മുൻപ് ആവശ്യമായ കാര്യങ്ങൾ ബാക്കപ്പ് എടുക്കേണ്ടതുണ്ട്.
3.വില
ആപ്പിൾ ഫോൺ വേണമെങ്കിൽ വില കൂടുതൽ നൽകേണ്ടി വരും. എന്നാൽ ഫോണിന്റെ ക്വാളിറ്റിയാണോ വിലയാണോ നോക്കേണ്ടതെന്നോർക്കണം.
4.മറ്റു ഡിവൈസുമായുള്ള ഇന്റഗ്രേഷൻ
സ്മാർട്ട്‌വാച്ച്, ടാബ്ലറ്റ്സ് (ഐപാഡ്), ലാപ്ടോപ് തുടങ്ങിയവയുമായി കണക്ട് ചെയ്യാൻ പറ്റിയ ഒരു ഫോൺ കണ്ടെത്തണം. ആൻഡ്രോയ്ഡ് ഫോൺ വിൻഡോസ് പിസി യുമായി എളുപ്പത്തിൽ ഇന്റഗ്രേറ്റ് ആവും. എന്നാൽ ആപ്പിൾ പ്രോഡക്റ്റ്സിനോടാണ് ഐഫോണിന് പ്രിയം.
5. സെക്യൂരിറ്റി & പ്രൈവസി
സ്വകാര്യതയെ വെല്ലുവിളിക്കുന്ന കാലത്ത് ഫോണിന്റെ സെക്യൂരിറ്റിക്ക് വലിയ പ്രാധാന്യമുണ്ട്. ആൻഡ്രോയ്ഡ് ഫോണുകൾക്ക് ഐഫോണിനെയപേക്ഷിച്ച് സെക്യൂരിറ്റി & പ്രൈവസി കുറവാണ്.
ചുരുക്കത്തിൽ, ആൻഡ്രോയ്ഡ് ഫോൺ കളയണോ എന്നത് സ്വന്തം തീരുമാനമാണ്. ആവശ്യം, ജീവിത സാഹചര്യം, ഫോണിന്റെ ഗുണവും ദോഷവും, വില തുടങ്ങിയ കാര്യങ്ങൾ നോക്കേണ്ടതുണ്ട്. മുൻകൂട്ടിയുള്ള ഒരു അവലോകനം ഒരു നല്ല തീരുമാനം എടുക്കാൻ സഹായിക്കും.